നൗഫല്‍ പിഎന്‍ ഇനി നിലവിലെ ഐഎസ്എല്‍ ജേതാക്കളായ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും

നൗഫല്‍ പിഎന്‍ ഇനി നിലവിലെ ഐഎസ്എല്‍ ജേതാക്കളായ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും

മുംബൈ: മലയാളി യുവതാരം നൗഫല്‍ പിഎന്‍ ഇനി നിലവിലെ ഐഎസ്എല്‍ ജേതാക്കളായ മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. അടുത്ത മൂന്ന് സീസണിലേക്കുള്ള കരാറിലാണ് ധാരണയുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങളായി ഐ ലീഗില്‍ ഗോകുലം കേരളയുടെ മികച്ച അറ്റാക്കിങ് താരമായ നൗഫല്‍ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചിരുന്നത്. അവസാനമായി കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായക പങ്ക് വഹിച്ച താരം കൂടിയായിരുന്നു നൗഫല്‍. ഗോകുലം കേരളയ്ക്ക് മുമ്പ് എ ഡിവിഷന്‍ ടീമായ ബാസ്‌കോ ഒതുക്കുങ്ങല്‍ താരമായിരുന്നു ഈ 23 വയസ്സുകാരന്‍. കോസ്‌മോസ് ക്ലബിലൂടെയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ താരം പന്ത് തട്ടി തുടങ്ങുന്നത്.

ബോക്‌സിലേക്ക് പന്ത് എത്തിക്കുന്നതിലും പ്രതിരോധ നിരയെ മറികടന്ന് വേഗത്തില്‍ ഉള്ളിലേക്ക് കയറുന്നതിനും പ്രത്യേക കഴിവുള്ള താരമാണ്. ‘ഐഎസ്എല്‍ കളിക്കുക വലിയ സ്വപ്നമായിരുന്നു. അത് നിലവിലെ ചാമ്പ്യന്മാര്‍ക്കൊപ്പമാവുക വലിയ സന്തോഷം നല്‍കുന്നു. മികച്ച പ്രകടനം കാഴ്ച്ച വെച്ച് ഇന്ത്യന്‍ ടീമിലെത്തുകയാണ് ലക്ഷ്യം.’ നൗഫല്‍ പിഎന്‍ പറഞ്ഞു. അടുത്ത സീസണ്‍ മുതല്‍ നിലവിലെ ചാമ്പ്യന്മാരുടെ സ്‌ക്വാഡില്‍ പന്ത് തട്ടുമ്പോള്‍ ടീമിലെ ഏക മലയാളി സാന്നിധ്യം കൂടിയാവും നൗഫല്‍.

Top