ആത്യന്തികമായി, മൈക്കലാഞ്ചലോ ഡോം പോലുള്ള വമ്പൻ പദ്ധതികൾ യൂറോപ്പിന്റെ മാറിയ ചിന്താഗതിയുടെ വ്യക്തമായ തെളിവാണ്. യുക്രെയ്ൻ യുദ്ധത്തിലൂടെ റഷ്യയെ തളർത്താമെന്ന പാശ്ചാത്യ ശക്തികളുടെ കണക്കുകൂട്ടലുകൾ പിഴച്ചു എന്ന് പരോക്ഷമായി സമ്മതിക്കുന്നതിന് തുല്യമാണിത്. യുദ്ധക്കളത്തിൽ നിന്ന് കൂടുതൽ കരുത്തനായി, ഏറ്റവും പുതിയ യുദ്ധമുറകൾ അഭ്യസിച്ച് ഉയർത്തെഴുന്നേൽക്കുന്ന റഷ്യൻ കരടിയെ നേരിടാൻ, പഴയ രാഷ്ട്രീയ അഹങ്കാരം വെടിഞ്ഞ് പ്രതിരോധത്തിന്റെ കവചങ്ങൾ അണിയുകയല്ലാതെ യൂറോപ്പിന് മുന്നിൽ മറ്റ് വഴികളില്ല.
വീഡിയോ കാണാം…






