റഷ്യക്കെതിരെ യുക്രൈൻ സൈന്യത്തിന് നാറ്റോ രാജ്യങ്ങൾ നൽകിയത് ഭീമൻ തുക

അംഗരാഷ്ട്രത്തിനു നേരെയുള്ള റഷ്യൻ ആക്രമണത്തിൽ അമേരിക്കയുൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾ യുക്രൈൻ ജനതക്ക് ആയുധങ്ങളും സൈന്യത്തെയും നൽകി സഹായിച്ചിരുന്നു

റഷ്യക്കെതിരെ യുക്രൈൻ സൈന്യത്തിന് നാറ്റോ രാജ്യങ്ങൾ നൽകിയത് ഭീമൻ തുക
റഷ്യക്കെതിരെ യുക്രൈൻ സൈന്യത്തിന് നാറ്റോ രാജ്യങ്ങൾ നൽകിയത് ഭീമൻ തുക

ലോകത്തെ ഞെട്ടിച്ചു കൊണ്ടാണ് 2022ൽ റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചത്. മൂന്നു വർഷമായി തുടർന്ന് കൊണ്ടിരിക്കുന്ന യുദ്ധത്തിന് ഇതുവരെ നാറ്റോ രാജ്യങ്ങൾ നൽകിയ തുക ലോക രാജ്യങ്ങളെ ഞെട്ടിക്കുന്നതാണ്. നാറ്റോ നയമനുസരിച്ച് അംഗരാഷ്ട്രത്തിനു നേരെയുള്ള റഷ്യൻ ആക്രമണത്തിൽ അമേരിക്കയുൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾ യുക്രൈൻ ജനതക്ക് ആയുധങ്ങളും സൈന്യത്തെയും നൽകി സഹായിച്ചിരുന്നു. ധനകാര്യ മന്ത്രാലയത്തിൽ നിന്നും കിയേൽ സർവകലാശാലയിൽ നിന്നുമുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള സ്പുട്‌നിക്കിൻ്റെ കണക്കുകൂട്ടലാണ് നാറ്റോയിൽ നിന്നും യുക്രൈനിലേക്ക് ഒഴുകിയ പണത്തിന്റെ കണക്കുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഈ സംഘം യുക്രൈനിന് 200 (191.2 ) ബില്യൺ ഡോളറിൻ്റെ ധനസഹായം നൽകിയെന്നാണ് കണക്ക്.

അതേസമയം അമേരിക്ക നൽകിയ സംഭാവന 54% ($103.8 ബില്യൺ) ആണ്. സൈനിക സഹായം (68.9 ബില്യൺ ഡോളർ), ബജറ്റ് പിന്തുണ (31.2 ബില്യൺ ഡോളർ) എന്നിവയുമാണ് അമേരിക്ക നൽകിയ സഹായം. 17 ബില്യൺ ഡോളർ അല്ലെങ്കിൽ മൊത്തം സഹായത്തിൻ്റെ 8.9% നൽകുന്ന രണ്ടാമത്തെ വലിയ സംഭാവനയാണ് ജർമ്മനിയുടേത്. യുകെ 14.8 ബില്യൺ ഡോളർ അല്ലെങ്കിൽ 7.7% സംഭാവന നൽകി. അതേസമയം മറ്റ് നാറ്റോ രാജ്യങ്ങൾ ഓരോന്നും മൊത്തം സംഭാവനയുടെ 5% ൽ താഴെയാണ് നൽകിയിട്ടുള്ളത്.

Also Read :പലസ്തീൻ അഭയാർത്ഥികളെ ഈജിപ്തും ജോർദാനും സ്വീകരിക്കണമെന്ന് ട്രംപ്

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ശേഷം അധികാരത്തിൽ വന്ന ഡോണൾഡ്‌ ട്രംപ് യുക്രൈയിനിനുള്ള സഹായം വെട്ടിക്കുറച്ചെന്ന വാർത്ത പുറത്തുവരുമ്പോഴും പാശ്ചാത്യ രാജ്യങ്ങൾ യുക്രെയ്നിനുള്ള സഹായത്തിനായി വലിയ തുകകൾ നിക്ഷേപിക്കുന്നത് തുടരുകയാണ്, പക്ഷേ റഷ്യക്ക് മേൽ വിജയം കൈവരിക്കാനാവാതെ തോൽവി ഏറ്റുവാങ്ങുന്ന യുക്രൈനിന് സഹായത്തിന്റെ ഭൂരിഭാഗവും നിരര്‍ത്ഥകമായി എന്നാണ് വിലയിരുത്തുന്നത്. നാറ്റോ രാജ്യങ്ങളും അമേരിക്കയും ആയുധങ്ങൾ നൽകി യുക്രൈനിനൊപ്പം നിലകൊള്ളുന്നത് റഷ്യയ്ക്ക് മേലുള്ള നേരിട്ടുള്ള യുദ്ധമായി കണക്കാക്കുമെന്നും അത് ഒരു ഒത്തുതീർപ്പിന് തടസ്സമാകുമെന്നുന്നാണ് റഷ്യൻ വിദേശ കാര്യമന്ത്രി സെർജി ലാവ്‌റോവ് അഭിപ്രായപ്പെടുന്നത്.

Share Email
Top