രാജ്യവ്യാപക എസ്ഐആർ നടപടികൾ ചർച്ച ചെയ്യാനുള്ള യോഗം ഇന്ന് നടക്കും. ഇന്ന് നടക്കുന്ന ഓൺലൈൻ യോഗത്തിൽ മുഴുവൻ സംസ്ഥാനങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർ പങ്കെടുക്കും. എസ്ഐആർ പ്രാരംഭ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. അതേസമയം വോട്ടര്‍പട്ടിക പരിഷ്‌കരണം നീട്ടി വെയ്ക്കണമെന്നാണ് കേരളം മുന്നോട്ട് വെച്ച ആവശ്യം. എസ്‌ഐആര്‍ എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. രണ്ട് ദിവസമാണ് യോഗം നടക്കുന്നത്.
ബംഗാളിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണ തീയതി ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. 2002ലാണ് ബംഗാളിൽ അവസാനമായി വാട്ടർ പട്ടിക പരിഷ്കരണം നടത്തിയത്. ബംഗാളിലെ എസ്ഐആറിനെ ശക്തമായി എതിർക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.






