കേരളത്തിൽ മുന്നണികൾക്ക് പരാജയമെന്ന് മോദി; ബംഗാളിൽ വികസന കുതിപ്പ് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി
കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ വോട്ടെടുപ്പിന് പിന്നാലെ ഇരു മുന്നണികൾക്കും വിജയം അവകാശപ്പെടാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ബംഗാളിനെ വികസനത്തിൽ പിന്നോട്ടടിച്ചു.
