ഡി.എൻ.എ ഫലം പോസിറ്റീവ്; മൃതദേഹം അർജുന്റേത് തന്നെ
ഷിരൂരില്‍ കണ്ടെത്തിയത് അര്‍ജുന്റെ മൃതദേഹം തന്നെയെന്ന് സ്ഥിരീകരണം. ഹൂബ്ലി എഫ് എസ് എല്‍ ലാബില്‍ നടത്തിയ ഡി. എന്‍.എ പരിശോധനയിലാണ് സ്ഥിരീകരണം. 2 മണിക്കൂറിനുള്ളില്‍ മൃതദേഹം കാര്‍വറില്‍ നിന്ന് കോഴിക്കോടുള്ള അര്‍ജുന്റെ വീട്ടിലേക്ക് കൊണ്ടുപോകും.