കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിൻ്റെ രജിസ്ട്രേഷൻ പ്രക്രിയ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചു. ബാച്ചിലർ ഓഫ് ആർക്കിടെക്ചർ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിവരങ്ങൾക്ക് NATA യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
മാർച്ച് 1 നും ജൂൺ നും ഇടയിലാണ് പരീക്ഷകൾ നടക്കുക. ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 4:30 വരെയായിരിക്കും പരീക്ഷ. ശനിയാഴ്ചകളിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷ നടക്കും. രാവിലെ സെഷൻ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞ് 1:30 മുതൽ വൈകുന്നേരം 4:30 വരെയുമാണ് പരീക്ഷ നടക്കുക.
Also Read: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒബിസി (എൻ-സിഎൽ) ഉൾപ്പെടെയുള്ള ജനറൽ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ 1,750 രൂപയാണ് ഫീസ് അടയ്ക്കേണ്ടത്. എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ്പി, ഡബ്ല്യുഡി വിഭാഗത്തിൽപ്പെട്ടവർ 125 രൂപയും ട്രാൻസ്‌ജെൻഡർ 1,000 രൂപയും വിദേശ അപേക്ഷകർക്ക് 15,000 രൂപയുമാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്.