‘ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ’; രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

പിറന്നാളാശംസകള്‍ നേരുന്നുവെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നുമാണ് രാജ്നാഥ് സിങ് ആശംസിച്ചത്.

‘ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ’; രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി
‘ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ’; രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേരുന്നുവെന്നും അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെ എന്നും നരേന്ദ്രമോദി പറഞ്ഞു. എക്സിലൂടെയാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ നേര്‍ന്നത്.

Also Read: ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ നാണംകെടും; അമിത് ഷാ

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി. പിറന്നാളാശംസകള്‍ നേരുന്നുവെന്നും ആരോഗ്യത്തോടെയിരിക്കട്ടെയെന്നുമാണ് രാജ്നാഥ് സിങ് ആശംസിച്ചത്. ആശയങ്ങള്‍ കൊണ്ട് സഹോദരനായ രാഹുല്‍ ഗാന്ധിക്ക് പിറന്നാളാശംസകള്‍ നേരുന്നു എന്നാണ് എംകെ സ്റ്റാലിന്‍ എക്സില്‍ കുറിച്ചത്. ആശയങ്ങളില്‍ ഉറച്ചുനിന്ന് ധൈര്യമായി മുന്നോട്ടുപോവുക എന്നും ശോഭനമായ ഇന്ത്യയ്ക്കായുളള യാത്രയില്‍ വിജയം നമ്മുടേതായിരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Share Email
Top