പ്രധാനമന്ത്രി ഇന്ന് വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പ്രധാനമന്ത്രി ഇന്ന് വാരണാസിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

വാരണാസിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11.40 നാകും പ്രധാനമന്ത്രി പത്രിക സമര്‍പ്പിക്കുക. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ വൈകിട്ട് വാരണാസിയില്‍ റോഡ് ഷോ നടത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം 18ലധികം കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കം, 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ അനുഗമിക്കും. പത്രിക സമര്‍പ്പണം വന്‍ ആഘോഷമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും വാരണാസിയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് രാവിലെ അസ്സി ഘട്ടില്‍ ഗംഗ സ്നാനം ചെയ്ത് കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി മോദി റോഡ് ഷോ യായി എത്തി, പത്രിക സമര്‍പ്പിക്കുക. എന്‍ഡിഎ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.അതേസമയം രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ഇന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ സംയുക്ത റാലിയില്‍ പങ്കെടുക്കും. പ്രിയങ്ക ഗാന്ധി വ്യാഴാഴ്ച വരെ അമേത്തിയിലും റായ്ബറേലിയിലും പ്രചരണം തുടരും.

Top