‘രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവര്‍’; നരേന്ദ്ര മോദി

അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവര്‍ക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു

‘രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവര്‍’; നരേന്ദ്ര മോദി
‘രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവര്‍’; നരേന്ദ്ര മോദി

ഭുവനേശ്വര്‍: കോണ്‍ഗ്രസ് രാജ്യത്തെ പൗരന്മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരം തങ്ങളുടെ ജന്മാവകാശമാണെന്ന് കരുതിയിരുന്നവര്‍ക്ക് കേന്ദ്രത്തില്‍ അധികാരം കിട്ടാതായിട്ട് പത്തുകൊല്ലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറില്‍ ബി.ജെ.പി. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തിനെതിരേ ഗൂഢാലോചന നടത്തുന്നതിന്റെ തിരക്കിലാണ് അവരെന്നും മോദി ആരോപിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും രാഷ്ട്രീയത്തിന്റെ പല നിറഭേദങ്ങളും താന്‍ കണ്ടിട്ടുണ്ട്. രാഷ്ട്രീയത്തില്‍ പ്രതിപക്ഷം വളരെ സ്വാഭാവികമായ ഒന്നാണ്. ഏതൊരു തീരുമാനത്തേക്കുറിച്ചും വിവിധ അഭിപ്രായങ്ങളുണ്ടാകും, മോദി പറഞ്ഞു.

Also Read: റഷ്യയ്‌ക്കെതിരെ ‘ പ്രോക്‌സി വാര്‍’ തന്ത്രവുമായി പാശ്ചാത്യ രാജ്യങ്ങള്‍

ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പ്രതിപക്ഷം തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലങ്ങളായി ഒരു വലിയ മാറ്റം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടാകും. ഇന്ത്യന്‍ ഭരണഘടനയുടെ അന്തഃസത്ത ചതച്ചരയ്ക്കപ്പെട്ടു. ജനാധിപത്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും നിരാകരിക്കപ്പെട്ടു. മറ്റൊരാള്‍ക്ക് ആദ്യദിനം മുതല്‍ ആശീര്‍വാദം നല്‍കുന്നതിനാല്‍ രാജ്യത്തെ ജനങ്ങളോട് അവര്‍ക്ക് അമര്‍ഷമാണെന്ന് മോദി പറഞ്ഞു.

Top