നരേന്ദ്രമോദി 15-ന് തിരുവനന്തപുരത്ത്

നരേന്ദ്രമോദി 15-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരുവനന്തുപുരത്തെത്തും. കാട്ടാക്കടയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുയോഗത്തിനായി ഒരുക്കങ്ങൾ തുടങ്ങി. 15-ന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനിയിലാണ് പൊതുയോഗം തീരുമാനിച്ചിട്ടുള്ളത്.

മെഡിക്കൽ കോളേജ് മൈതാനിയിൽ ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗമാണ് കോളേജ് മൈതാനിയിലേക്ക് എത്തുക. പ്രധാനമന്ത്രി പ്രസംഗിക്കുന്ന വേദി ഉൾപ്പെടെയുള്ളവയുടെ ജോലികൾ വ്യാഴാഴ്ച മുതൽ തുടങ്ങി. ഒരുലക്ഷത്തോളം പ്രവർത്തകർ പൊതുയോഗത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷയൊരുക്കുന്ന എസ്.പി.ജി. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രണ്ടു സ്ഥലങ്ങളിലും പരിശോധന നടത്തി. പ്രധാനമന്ത്രി യാത്രചെയ്യുന്ന റോഡിന് ഇരുവശവുമുള്ള വ്യാപാര സ്ഥാപനങ്ങളിലും ഉയരമുള്ള കെട്ടിടങ്ങളിലും വെള്ളിയാഴ്ച പോലീസ് പരിശോധന നടന്നു.

Top