വാഷിങ്ടണ്‍: ശതകോടീശ്വരനും ടെസ്ല -സ്‌പേസ് എക്‌സ് മേധാവിയുമായ ഇലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയിലെ ബ്ലെയര്‍ ഹൗസില്‍ വെച്ചാണ് ഇലോണ്‍ മസ്‌കുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാര്‍ലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു.
Also Read: സെലെൻസ്കിക്ക് പുല്ലുവില, നഷ്ടക്കച്ചവടത്തിനില്ലെന്ന് ട്രംപ്, യുദ്ധാവസാനം റഷ്യക്കനുകൂലം..?
സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖല വഴിയുള്ള ബ്രോഡ്ബാന്‍ഡ് സേവനമടക്കം ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയില്‍ തുടങ്ങാന്‍ സന്നദ്ധമാണെന്ന് നേരത്തെ മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇലോണ്‍ മസ്‌കുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി ബ്ലെയര്‍ ഹൗസില്‍ വെച്ച് അമേരിക്കന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്‌സ്, അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്, വ്യവസായി വിവേക് രാമസ്വാമി തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.