നരേന്ദ്ര മോദി- ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

കുടിയേറ്റവും വ്യാപാരവുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം

നരേന്ദ്ര മോദി- ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച അടുത്തമാസം
നരേന്ദ്ര മോദി- ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച അടുത്തമാസം

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തമാസം. വാഷിങ്ടനില്‍ ഇരുവരും തമ്മില്‍ കാണുന്നതിനുള്ള തയാറെടുപ്പു നടക്കുന്നതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റവും വ്യാപാരവുമായിരിക്കും പ്രധാന ചര്‍ച്ചാവിഷയം. ഇന്ത്യക്കാര്‍ക്ക് അമേരിക്കയില്‍ തൊഴില്‍ വീസ എളുപ്പമാക്കുന്നതിനും വ്യാപാരബന്ധം ശക്തമാക്കുന്നതിനുമാണ് ഇന്ത്യ ഊന്നല്‍ നല്‍കുന്നത്. ട്രംപ് പൊതുവേ പ്രഖ്യാപിച്ച ഭീമമായ ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഇന്ത്യ വിട്ടുവീഴ്ചയ്ക്കു തയാറായേക്കും. അമേരിക്കന്‍ നിക്ഷേപം ആകര്‍ഷിക്കാനുള്ള ഇന്‍സെന്റീവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

Also Read: മഹാരാഷ്ട്രയില്‍ പുക കണ്ട് ഇറങ്ങിയോടി യാത്രക്കാര്‍;11 പേര്‍ക്ക് ദാരുണാന്ത്യം

അമേരിക്കയ്ക്ക് ഇന്ത്യ വന്‍തുക ഇറക്കുമതിതീരുവയായി ഈടാക്കുന്നെന്ന് ട്രംപ് മുന്‍പേ ആരോപിച്ചിട്ടുള്ളതാണ്. അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് അമേരിക്കയും തീരുവ കൂട്ടുന്നത്. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവര്‍ ചേര്‍ന്നുള്ള ചതുര്‍രാഷ്ട്ര (ക്വാഡ്) കൂട്ടായ്മയുടെ വാര്‍ഷിക ഉച്ചകോടി ഈ വര്‍ഷം ഇന്ത്യയിലാണ്.

Share Email
Top