കോണ്‍ഗ്രസ് വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് അവരുടെ ‘സ്‌നേഹത്തിന്റെ കടയില്‍’ വില്‍ക്കുന്നു; കോണ്‍ഗ്രസിനെതിരെ മോദി

കോണ്‍ഗ്രസ് വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് അവരുടെ ‘സ്‌നേഹത്തിന്റെ കടയില്‍’ വില്‍ക്കുന്നു; കോണ്‍ഗ്രസിനെതിരെ മോദി

മുംബൈ: പ്രതിപക്ഷത്തിനെതിരേ വിമര്‍ശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന് തിരിച്ചറിഞ്ഞതോടെ കോണ്‍ഗ്രസ് വ്യാജ വീഡിയോകള്‍ സൃഷ്ടിച്ച് അവരുടെ ‘സ്‌നേഹത്തിന്റെ കടയില്‍’ വില്‍ക്കുന്നുവെന്ന് മോദി ആരോപിച്ചു. ധാരാശിവിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അവര്‍ തെറ്റായ ആരോപണങ്ങളുന്നയിച്ച് തന്നെ അധിക്ഷേപിച്ചുകൊണ്ടേയിരിക്കും. സംവരണം ഇല്ലാതാക്കുമെന്നും ഭരണഘടനയെ തകര്‍ക്കുമെന്നും പറയുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളില്‍നിന്ന് ഏറ്റവുമധികം എം.എല്‍.സിമാരും എം.എല്‍.എ.മാരുമുള്ളത് ബി.ജെ.പിക്കാണ്. എന്തിനാണ് അവര്‍ നിരന്തരം നുണകള്‍ പ്രചരിപ്പിക്കുന്നത്.

നിര്‍മിതബുദ്ധി ഉപയോഗിച്ച് കോണ്‍ഗ്രസ് വ്യാജവീഡിയോകള്‍ സൃഷ്ടിച്ച് അവരുടെ സ്‌നേഹത്തിന്റെ കടയില്‍ വില്‍ക്കുന്നു. തന്റെ പ്രസംഗങ്ങളും അവര്‍ ഇത്തരത്തില്‍ വ്യാജവീഡിയോകള്‍ക്കായി ഉപയോഗിക്കുന്നു. രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറ്റുന്നതിനായി താന്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു. അതേസമയം, തന്നെ തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യാ സഖ്യമെന്നും മോദി പറഞ്ഞു.

Top