ബെംഗളൂരു: ഐ.എസ്.എല്ലിന്റെ ഔദ്യോഗിക സ്പോൺസറായി കർണാടകയിലെ നന്ദിനി ഗ്രൂപ്പ്. ഇന്ത്യൻ സൂപ്പർ ലീഗ് എക്സിലൂടെയാണ് ഇക്കാര്യ അറിയിച്ചത്. പ്രമുഖ ബ്രാൻഡായ നന്ദിനിയുമായി പുതിയ പാർട്ണർഷിപ്പ് തുടങ്ങിയെന്ന് ഐ.എസ്.എൽ മാനേജ്മെന്റ് അറിയിച്ചു. ട്വന്റി 20 ലോകകപ്പിനിടെ അയർലാൻഡ്, സ്കോട്ട്‍ലാൻഡ് ടീമുകളെ സ്പോൺസർ ചെയ്തതിന് പിന്നാലെയാണ് പുതിയ നീക്കം.
2024 സെപ്തംബർ മുതൽ 2025 മാർച്ച് വരെയാണ് ഐ.എസ്.എൽ ടൂർണമെന്റ്. നേരത്തെ ഐ.എസ്.എല്ലിനെ സ്പോൺസർ ചെയ്യുന്നത് പരിഗണിക്കുകയാണെന്ന് നന്ദിനി ബ്രാൻഡിന്റെ ഉടമസ്ഥരായ കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.കെ ജഗ്ദീഷ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.
Also Read: റിക്കി പോണ്ടിംഗിന് ഐപിഎല്ലില്‍ പുതിയ ചുമതല; നാലു വര്‍ഷത്തേക്ക് പഞ്ചാബ് കിങ്‌സ് പരിശീലകന്‍
എൽ.ഇ.ഡി ബോർഡുകൾ, പ്രസന്റേഷനുകൾ, 300 സെക്കൻഡ് ടി.വി, ഒ.ടി.ടി പരസ്യങ്ങൾ എന്നിവയാണ് സ്പോൺസർഷിപ്പിന്റെ ഭാഗമായി ഉണ്ടാവുകയെന്നും സൂചനയുണ്ട്. നേരത്തെ ഇന്ത്യയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നന്ദിനി ഗ്രൂപ്പ് ഡൽഹിയിലേക്കും ഉൽപന്നനിര അവതരിപ്പിച്ചിരുന്നു.