രാജസ്ഥാൻ: ഇന്ത്യയുടെ നാഗ് മാര്‍ക്ക് 2 (Nag Mk 2) ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. മൂന്നാം തലമുറ ടാങ്ക് വേധ മിസൈലാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് നാഗ് മാര്‍ക്ക് 2.
Also Read: ഡിഇഐ പ്രോഗ്രാമുകൾ നിർത്തലാക്കി മെറ്റ
മൂന്ന് ഫീല്‍ഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.