മാണി സി കാപ്പന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത; ഡിജിപിക്ക് പരാതി നൽകി

ഇന്നലെ ഉച്ചയോടുകൂടി പത്തനംതിട്ടയില്‍ വെച്ചാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്

മാണി സി കാപ്പന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത; ഡിജിപിക്ക് പരാതി നൽകി
മാണി സി കാപ്പന്റെ വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത; ഡിജിപിക്ക് പരാതി നൽകി

കോട്ടയം: മാണി സി കാപ്പന്‍ എംഎല്‍എയുടെ ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹതയെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കേരള ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് പരാതി നല്‍കിയത്. ഇന്നലെ ഉച്ചയോടുകൂടി പത്തനംതിട്ടയില്‍ വെച്ചാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.

അതേസമയം വാഹനത്തിന്റെ മുന്‍വശത്തെ ടയര്‍ ഊരി തെറിച്ചാണ് അപകടമുണ്ടായത്. കാറിന് മറ്റ് തകരാറുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ പറഞ്ഞിരുന്നു. കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡില്‍വെച്ചായിരുന്നു അപകടം. ആ സമയത്ത് എംഎൽഎ കാറിൽ ഉണ്ടായിരുന്നില്ല.

Share Email
Top