മനസ്സുലച്ച് മ്യാൻമർ ഭൂകമ്പം ! പ്രശസ്തമായ ആവ പാലം തകർന്നു

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, താമസക്കാർ ഭയന്ന് കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടുന്നത് വ്യക്തമായി കാണാം

മനസ്സുലച്ച് മ്യാൻമർ ഭൂകമ്പം ! പ്രശസ്തമായ ആവ പാലം തകർന്നു
മനസ്സുലച്ച് മ്യാൻമർ ഭൂകമ്പം ! പ്രശസ്തമായ ആവ പാലം തകർന്നു

മ്യാൻമറിലെ ശക്തമായ ഭൂകമ്പത്തെ മറികടക്കാനാവാതെ തകർന്നു വീണ് പ്രശസ്ത ‘ആവ പാലം’. മ്യാൻമറിലെ മണ്ഡലയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനും തുടർന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനത്തിനും ശേഷം സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോകളിൽ മ്യാൻമറിലെ ആവ, സാഗയിംഗ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നുവീഴുന്നതായി കാണാം.

തായ്‌ലൻഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും വടക്കൻ നഗരമായ ചിയാങ് മായിലും പ്രകമ്പനം അനുഭവപ്പെട്ട് വെറും 12 മിനിറ്റുകൾക്ക് ശേഷം മ്യാൻമറിലെ സാഗൈംഗ് മേഖലയിലും തുടർചലനം ഉണ്ടായി.

Also Read : ‘അമേരിക്കയുമായുള്ള എല്ലാ നല്ല ബന്ധവും അവസാനിച്ചു’; ട്രംപിന്റെ നിലപാടിൽ ചൊടിച്ച് മാര്‍ക്ക് കാര്‍ണി

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ, താമസക്കാർ ഭയന്ന് കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്ക് ഓടുന്നത് വ്യക്തമായി കാണാം.

ഭൂകമ്പത്തിൽ ബാങ്കോക്കിലെ ഒരുപാട് കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി സമുച്ചയങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുണ്ട്.

Share Email
Top