CMDRF

‘എന്റെ കരളേ’… കരുത്തേകാം കരളിന്

കരളിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കയെന്നും, അവയുടെ ഗുണങ്ങളെക്കുറിച്ചും അറിയാം...

‘എന്റെ കരളേ’… കരുത്തേകാം കരളിന്
‘എന്റെ കരളേ’… കരുത്തേകാം കരളിന്

നുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണെല്ലേ കരൾ. എന്നാൽ പെട്ടെന്ന് തന്നെ പിണങ്ങുന്ന ആളുമാണ് കരൾ. നമ്മുടെ വാരിയെല്ലുകൾക്കുള്ളിൽ സുരക്ഷിതമായി ഇരിക്കുന്ന കരളിന്റെ പ്രവർത്തനത്തിന് പിത്തസഞ്ചി, പാൻക്രിയാസ്, കുടൽ എന്നിവയുടെകൂടി പിന്തുണ ആവിശ്യമാണ്. ശരിയായ രീതിയിൽ കരളിനെ പരിചാരിച്ചില്ലെങ്കിൽ നമ്മെ മരണം വരെ കൊണ്ടെത്തിക്കുന്ന അസുഖങ്ങൾക്ക് അത് കാരണമാകും.

ദഹനനാളത്തിലൂടെ വരുന്ന രക്തം അരിച്ച്‌ അതിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് നമ്മുടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നതാണ് കരളിൻ്റെ പ്രധാന ജോലി. അതുകൊണ്ട് തന്നെ ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുന്നതിനായി കരളിൻ്റെ പ്രവർത്തനം ആരോഗ്യകരമായിരിക്കണം.

Also Read: അത്ര സെയ്ഫല്ല ‘കരളിന്‍റെ’ കാര്യം! തള്ളരുത് ഈ മുന്നറിയിപ്പ്

കരളിൻ്റെ ആരോഗ്യം നിലനിർത്തുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കയെന്നും, അവയുടെ ഗുണങ്ങളെക്കുറിച്ചും അറിയാം…

ഓട്സ്

OATS

ഓട്സില്‍ രക്തത്തിലെ കൊളസ്ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാര നിയന്ത്രണത്തിന് ഏറെ സഹായിക്കുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം തടഞ്ഞ് ഫാറ്റി ലിവറിൻ്റെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങള്‍

ORANGE FRUIT

വിറ്റാമിൻ സിയും ആൻ്റിഓക്സിഡൻ്റുകളുമടങ്ങിയ മുന്തിരി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ക്ക് നമ്മുടെ കരളിനെ ശുദ്ധീകരിക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. അവ നമ്മുടെ ശരീരത്തില്‍ നിന്ന് കാർസിനോജനുകളും മറ്റ് വിഷവസ്തുക്കളും നീക്കം ചെയ്യാൻ സഹായിക്കുന്ന എൻസൈമുകളുടെയും അളവ് വർദ്ധിപ്പിക്കുന്നു.

വെളുത്തുള്ളി

GARLIC

അല്ലിസിൻ, സെലിനിയം എന്നറിയപ്പെടുന്ന രണ്ട് പ്രകൃതിദത്ത എൻസൈമുകളാല്‍ സമ്ബന്നമാണ് വെളുത്തുള്ളി. ശരീരത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്ന എൻസൈമുകളെ സജീവമാക്കുന്നതിനുള്ള ഒരു മികച്ച ഭക്ഷ്യ വസ്തുവാണിത്.

ബ്രോക്കോളി

BROCCOLI

നാരുകള്‍, വിറ്റാമിൻ എ, വിറ്റാമിൻ ബി1, വിറ്റാമിൻ ബി6, വിറ്റാമിൻ ഇ, മാംഗനീസ്, ഫോസ്ഫറസ്, കോളിൻ, പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീൻ, സിങ്ക്, കാല്‍സ്യം, ഇരുമ്ബ്, നിയാസിൻ, സെലിനിയം എന്നിവയാല്‍ സമ്പന്നമാണ് ബ്രോക്കോളി. കരളിലെ ക്യാൻസർ വളർച്ചയിൽ നിന്നും സംരക്ഷിക്കാൻ ഇത് സഹായിച്ചേക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

Also Read: ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കാപ്പി

COFFEE

മിതമായ അളവില്‍ കാപ്പിയുടെ കുടിക്കുന്നത് ഉണ്ടാവാൻ സാധ്യതയുള്ള ക്യാൻസർ, ഫൈബ്രോസിസ്, സിറോസിസ്, എന്നിങ്ങനെയുള്ള രോഗങ്ങളുടെ സാധ്യതകള്‍ കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ലിവർ സിറോസിസിൻ്റെ സാധ്യത 44 ശതമാനം കുറയും എന്നും ഈ പഠനങ്ങളില്‍ സൂചിപ്പിക്കുന്നു.

മഞ്ഞള്‍പ്പൊടി

TURMERIC POWDER

കരളിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു അടുക്കള ചേരുവയാണിത്. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന എൻസൈമുകളെ ഇത്
സഹായിക്കുന്നു. ഒപ്പം പിത്തസഞ്ചിയുടെ ആരോഗ്യം നിലനിർത്തുന്നു.

നട്സ്

NUTS

വളരെ കട്ടിയുള്ള പുറന്തോടോടു കൂടിയവ, മരങ്ങളില്‍ ഉണ്ടാകുന്നവ, എന്നീ വിഭാഗങ്ങളില്‍ പെടുന്ന നട്സ് നമ്മുടെ കരളിന് ഏറെ ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണിവ.

ആപ്പിള്‍

APPLE

ആപ്പിള്‍ ജ്യൂസ് നമ്മുടെ കരളിനെ ശുദ്ധീകരിക്കാൻ സഹായിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. അതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് പിത്ത സഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കും.

ഒലിവ് എണ്ണ

OLIVE OIL

ഒലിവ് ഓയില്‍ ഒമേഗ – 3, 6 ഫാറ്റി ആസിഡുകള്‍, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമായതിനാല്‍ വളരെ ആരോഗ്യകരമാണ്. നാരങ്ങ, ഒലിവ് ഓയില്‍ എന്നിവയുടെ സംയോജനത്തിന് നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാൻ സാധിക്കും.

Also Read: ഫാറ്റി ലിവർ മാറ്റിയാലോ ; കുടിക്കൂ ഈ പാനീയങ്ങൾ

ഇലവർഗങ്ങള്‍

MORINGHA LEAVES

ഇലവർഗങ്ങള്‍ പച്ചക്കോ, വേവിച്ചോ, ജ്യൂസാക്കിയോ കഴിക്കാവുന്നതാണ്. ധാരാളം ക്ലോറോഫില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കരളിൻ്റെ ആരോഗ്യം വാഗ്ദാനം ചെയ്യുന്നു.

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Top