തിരുവനന്തപുരം: രാഷ്ട്രീയത്തിൽ പ്രധാനം വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കൃത്യമായ രാഷ്ട്രീയവും വ്യക്തതയോടു കൂടിയുള്ള വികസന നിലപാടും പറഞ്ഞാണ് നിലമ്പൂരിൽ വോട്ട് തേടുന്നത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തൽ ആയിക്കോട്ടെ. ഭരണത്തെ വിലയിരുത്തുന്നതിനോട് ഒരു എതിർപ്പും ഇല്ലെന്നും നല്ല ആത്മവിശ്വാസം ഉണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് വെള്ളപൂശി അവതരിപ്പിച്ചുവെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നണിയായി മത്സരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം രാജ്യം എന്നതാണ് അവരുടെ ഉന്നം. പരസ്പരം ഏറ്റുമുട്ടുന്നത് തന്നെ പരസ്പരം ശക്തിപ്പെടാൻ ആണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: ജ്യോതിര്‍ഗമയിലൂടെ അക്ഷരം പഠിച്ച കാളിയമ്മയുടെ അനുഗ്രഹവുമായി ഷൗക്കത്തിന്റെ പര്യടനം
രണ്ട് വർഗീയ കൂട്ടുകെട്ടുകൾക്കും എതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒപ്പം നിർത്തുമെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. വർഗീയവാദികൾ വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണെന്ന് അദേഹം വിമർശിച്ചു. എല്ലാ മതവിഭാഗത്തിലും പെട്ട വിശ്വാസികളായ മനുഷ്യർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.