‘എലപ്പുള്ളിയില്‍ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ല’; എംവി ഗോവിന്ദന്‍

‘എലപ്പുള്ളിയില്‍ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ല’; എംവി ഗോവിന്ദന്‍
‘എലപ്പുള്ളിയില്‍ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ല’; എംവി ഗോവിന്ദന്‍

പാലക്കാട്: എലപ്പുള്ളിയില്‍ ബ്രൂവറി കമ്പനി വരുമ്പോള്‍ ജല ചൂഷണമുണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മദ്യനിര്‍മ്മാണ കമ്പനി മഴ വെള്ള സംഭരണി നിര്‍മിച്ചാണ് വെള്ളം എടുക്കുക. ജനവിരുദ്ധമായ ഒരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Also Read: അഴിമതി നടത്താന്‍ വേണ്ടി മുഖ്യമന്ത്രി മദ്യമാഫിയക്ക് സംസ്ഥാനത്തെ ഒറ്റുകൊടുത്തു: കെ സുരേന്ദ്രന്‍

കണ്ണൂര്‍ വിസ്മയ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് മഴ വെള്ള സംഭരണിയിലാണ്. എട്ട് കോടി ലിറ്റര്‍ ജലം അവിടെ സംഭരിക്കുനുണ്ട്. എലപ്പുളളിയില്‍ അതിന്റെ ഇരട്ടി സംഭരിക്കാമെന്നും പദ്ധതിയെക്കുറിച്ച് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും എലപ്പുള്ളി ബ്രൂവറിയില്‍ ആദ്യഘട്ടത്തില്‍ സ്പിരിറ്റ് നിര്‍മ്മാണം മാത്രമായിരിക്കും നടക്കുക. കൂറെയെറെ ഘട്ടങ്ങള്‍ക്കുശേഷമാണ് അവസാന ഘട്ടത്തില്‍ മദ്യ നിര്‍മാണം ആരംഭിക്കുകയെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Share Email
Top