കേരള സ്റ്റോറി മുസ്ലിം വിരുദ്ധം, കമ്മ്യൂണിസ്റ്റ് വിരുദ്ധം, കേരളവിരുദ്ധം; എംവി ഗോവിന്ദന്‍

കേരള സ്റ്റോറി മുസ്ലിം വിരുദ്ധം, കമ്മ്യൂണിസ്റ്റ് വിരുദ്ധം, കേരളവിരുദ്ധം; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള വിവിധ രൂപതകളുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ നിലപാട് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരള സ്റ്റോറി മുസ്ലിം വിരുദ്ധമാണ്, കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്, കേരളവിരുദ്ധമാണ്. ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് എതിര്‍ത്തത്.

തിയേറ്ററില്‍ എത്തിയപ്പോള്‍ അധികമാളുകള്‍ കാണാത്ത സിനിമയാണത്. നിരോധിക്കണമെന്ന നിലപാട് സിപിഎമ്മിന് ഇല്ല. യാതൊരു കലാമൂലവും ഇല്ലാത്ത സിനിമയാണ് കേരള സ്റ്റോറി. ആശയങ്ങളെ ആശയം കൊണ്ട് നേരിടാനുള്ള ശേഷി സി.പി.എമ്മിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎം വിവാദത്തിന് ഇല്ല. കാണേണ്ടവര്‍ക്ക് കാണാം, കാണാന്‍ താല്‍പര്യമില്ലാത്തവര്‍ കാണണ്ട. കാണേണ്ട കാര്യമില്ല എന്നതാണ് സിപിഎമ്മിന്റെ നിലപാട്. ആരെങ്കിലും പറയുന്നതിനോട് പ്രതികരിക്കേണ്ടതില്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Top