പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ‘മുത്തശ്ശി’; ഭീതി പടർത്തി സീ5 ഒറിജിനൽ സീരീസ് തരംഗമാകുന്നു

നവാഗതനായ എം.എസ്. നന്ദുലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ മിത്തോളജിക്കൽ ഹൊറർ ഡ്രാമ ജൂലൈ മൂന്നിനാണ് സ്ട്രീമിങ് ആരംഭിച്ചത്

പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ‘മുത്തശ്ശി’; ഭീതി പടർത്തി സീ5 ഒറിജിനൽ സീരീസ് തരംഗമാകുന്നു
പ്രേക്ഷകരെ മുൾമുനയിൽ നിർത്തി ‘മുത്തശ്ശി’; ഭീതി പടർത്തി സീ5 ഒറിജിനൽ സീരീസ് തരംഗമാകുന്നു

ലയാള ഒടിടി ചരിത്രത്തിൽ പുതിയൊരു ഭീതിയുടെ അധ്യായം കുറിച്ചുകൊണ്ട് സീ5-ന്റെ പുത്തൻ സീരീസ് ‘മുത്തശ്ശി’ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു. നവാഗതനായ എം.എസ്. നന്ദുലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ മിത്തോളജിക്കൽ ഹൊറർ ഡ്രാമ ജൂലൈ മൂന്നിനാണ് സ്ട്രീമിങ് ആരംഭിച്ചത്. റിലീസ് ചെയ്ത നിമിഷം മുതൽ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുന്ന സീരീസ്, മലയാളത്തിൽ അടുത്തകാലത്തൊന്നും കാണാത്ത അത്രയും മികച്ച സാങ്കേതിക മികവോടെയാണ് ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. സിംഗിൾ ടേക്ക് ക്രിയേഷൻസിന്റെ ബാനറിലാണ് ആറ് എപിസോഡുകളുള്ള ഈ ഹൊറർ വിരുന്ന് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്.

കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള ഒരു തുളു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ‘മുത്തശ്ശി’യുടെ കഥ വികസിക്കുന്നത്. ദുർമന്ത്രവാദവും അമാനുഷിക ശക്തികളും കോർത്തിണക്കിയ കഥയിൽ, നാളിതുവരെ മലയാളികൾ കണ്ടിട്ടില്ലാത്ത ‘രക്ഷസ്സിന്റെ’ ഭീതിജനകമായ രൂപവും ഭാവവുമാണ് അവതരിപ്പിച്ചിരിക്കുന്നത്. 90-കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സീരീസ് ആരംഭത്തിൽ പതിഞ്ഞ താളത്തിലാണ് തുടങ്ങുന്നതെങ്കിലും, പ്രേക്ഷകരെ കഥയിലേക്കും കഥാപാത്രങ്ങളിലേക്കും പൂർണ്ണമായി കെട്ടിയിടാൻ ഇതിന് സാധിക്കുന്നുണ്ട്. മായയുടേയും മായാജാലത്തിന്റെയും നിഗൂഢതകൾ തുറന്നുകാട്ടുന്ന ഓരോ രംഗങ്ങളും ശ്വാസമടക്കിപ്പിടിച്ചല്ലാതെ കണ്ടുതീർക്കാനാവില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

Also Read: “STR സാറിനൊപ്പം ചെയ്യാനിരുന്ന വമ്പൻ ചിത്രങ്ങൾ മുടങ്ങിപ്പോയി, എങ്കിലും പ്രതീക്ഷയുണ്ട്!” സങ്കടവും പ്രതീക്ഷയും പങ്കുവെച്ച് കയാദു ലോഹർ

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ‘കാന്തി’യെ അവതരിപ്പിച്ച മുതിർന്ന നടി കെ.പി.എ.സി. ലീലയുടെ പ്രകടനം കണ്ടുനിൽക്കുന്നവരിൽ ഭയവും അസ്വസ്ഥതയും ഉളവാക്കുന്നതാണ്. അവരുടെ വസ്ത്രരീതിയും കണ്ണുകളും മുടിയുമെല്ലാം പ്രേക്ഷകമനസ്സിൽ വലിയ തോതിൽ ഭീതി ജനിപ്പിക്കുന്നു. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായ രാജനെ അമിത് ചക്കാലക്കലും, ലീലയെ അഖില ഭാർഗവനും, ശ്രീഥറിനെ രാജേഷ് ശർമ്മയും, ശ്രീകുട്ടനെ ഓർഹാൻ ഹൈദറും മികച്ച രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നു.

അപ്രതീക്ഷിതമായി എത്തുന്ന ട്വിസ്റ്റുകളും ഭയത്തിന്റെ മൂഡ് ഇരട്ടിയാക്കുന്ന പശ്ചാത്തല സംഗീതവും സീരീസിന്റെ വലിയ പ്ലസ് പോയിന്റാണ്. ഹൊറർ ചിത്രങ്ങളെയും നിഗൂഢതകളെയും ഇഷ്ടപ്പെടുന്നവർക്ക് ഒരു ഒത്ത ദൃശ്യവിരുന്ന് തന്നെയാണ് ‘മുത്തശ്ശി’. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ചർച്ചകൾക്ക് വഴിതുറന്ന സീരീസ് സീ5 പ്ലാറ്റ്‌ഫോമിൽ വൻ വ്യൂവർഷിപ്പിലേക്ക് കുതിക്കുകയാണ്.

Share Email
Top