ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണം ; പാകിസ്ഥാനിലെ എക്‌സ് നിരോധനത്തിനെതിരെ കോടതി

ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണം ; പാകിസ്ഥാനിലെ എക്‌സ് നിരോധനത്തിനെതിരെ കോടതി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ എക്സ് നിരോധനത്തിനെതിരെ കോടതി രംഗത്തെത്തി. എക്സ് നിരോധിച്ചതുകൊണ്ട് എന്താണ് നേടുന്നത്. ലോകം നമ്മളെ നോക്കി കളിയാക്കി ചിരിക്കുമെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ എക്സ് പുനഃസ്ഥാപിക്കണമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 17ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അക്വീല്‍ അഹമ്മദ് അബ്ബാസിയാണ് രാജ്യത്തിന്റെ ഇന്റീരിയര്‍ മന്ത്രാലയത്തെ വിമര്‍ശിച്ചത്.

രാജ്യസുരക്ഷ സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണു താല്‍ക്കാലിക നിരോധനമെന്നു പാക് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി മുതല്‍ എക്‌സ് ലഭിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തിയിരുന്നില്ല. ബുധനാഴ്ച കോടതിയില്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തിലാണ് നിരോധനം സ്ഥിരീകരിച്ചത്.

Top