കെഎംസിസി യോഗം; മുസ്ലീം ലീഗ് സംസ്ഥാന നേതാക്കൾക്ക് നേരെ കയ്യേറ്റം

കെഎംസിസി യോഗം; മുസ്ലീം ലീഗ് സംസ്ഥാന നേതാക്കൾക്ക് നേരെ കയ്യേറ്റം

തിരുവനന്തപുരം; കുവൈത്തിൽ കെഎംസിസി യോഗത്തിൽ മുസ്ലീം ലീഗ് സംസ്ഥാന നേതാക്കൾക്ക് നേരെ കയ്യേറ്റം. ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്തത്. അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പി.എം.എ സലാം അറിയിച്ചു.

കുവൈത്ത് കെഎംസിസി യോഗത്തിനിടെ ലീഗ് സംസ്ഥാന ജനറൽ സെക്ട്രട്ടറി പിഎംഎ സലാം സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഘർഷം. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലാ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുവൈത്തിൽ എത്തിയതായിരുന്നു പി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ.

മറ്റു ജില്ലക്കാർ പുറത്തുപോകണമെന്ന് പറഞ്ഞതാണ് സംഘർഷത്തിന് ഇടയാക്കിയതെന്നാണ് വിവരം. ഒരു വിഭാഗം പ്രവർത്തകർ സ്റ്റേജിലേക്ക് ഇരച്ചെത്തുകയായിരുന്നു. കയ്യാങ്കളിയായതോ യോഗം പിരിച്ചു വിട്ട് നേതാക്കൾ ഇറങ്ങിപ്പോയി. മുസ്ലിം ലീഗിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന കാര്യമാണ് നടന്നതെന്നും അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പി.എം.എ സലാം പിന്നീട് അറിയിച്ചു.

കുവൈത്ത് കെഎംസിസിയിലെ ഷറഫുദ്ധീൻ കണ്ണേത്ത് വിഭാഗവും നാസർ തങ്ങൾ വിഭാഗവും തമ്മിൽ മാസങ്ങളായി സംഘർഷമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് ചില ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പുകൾ മാറ്റിവെയ്ക്കേണ്ടി വന്നത്.

Top