‘പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ അവഗണിച്ചു’; അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്

പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്ലീം ലീഗ് ആരോപിക്കുന്നു

‘പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ അവഗണിച്ചു’; അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്
‘പ്രിയങ്ക ഗാന്ധിയുടെ പരിപാടികളില്‍ അവഗണിച്ചു’; അതൃപ്തി അറിയിച്ച് മുസ്ലീം ലീഗ്

കോഴിക്കോട്: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗ് നേതാക്കളെ അവഗണിച്ചെന്ന് പരാതി. പ്രിയങ്കയുടെ പരിപാടിയുടെ വിവരങ്ങള്‍ ലീഗിനെ അറിയില്ലെന്നാണ് ആക്ഷേപം. പരിപാടിയിലേക്ക് മുതിര്‍ന്ന നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നും മുസ്ലീം ലീഗ് ആരോപിക്കുന്നു.

ലോക്സഭയിലേക്ക് വന്‍ വിജയം നേടിയ ശേഷം ആദ്യമായാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. ഇതിനിടെയാണ് പ്രിയങ്കയുടെ പരിപാടിയില്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മുസ്ലീം ലീഗ് നേതൃത്വം രംഗത്തെത്തിയത്.

Also Read: ‘കേരളത്തില്‍ സിപിഎമ്മും ബിജെപിയും ചേര്‍ന്ന സിജെപി മുന്നണിയാണുള്ളത്’; കെ.സുധാകരന്‍

സാധാരണ പ്രിയങ്കയും രാഹുലും എത്തുമ്പോള്‍ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങള്‍, കൊണ്ടോട്ടി എംഎല്‍എ എന്നിവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. ഇതാണ് വിമര്‍ശനത്തിനിടയാക്കിയത്. യുഡിഎഫ് വയനാട് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസലി തങ്ങളെ പോലും പ്രിയങ്കയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരം അറിയിച്ചില്ലെന്നും ലീഗ് നേതൃത്വം ആരോപിക്കുന്നു. കോണ്‍ഗ്രസിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രിയങ്കയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ലീഗ് പ്രതിനിധികള്‍ എത്തിയില്ല.

Top