ടെസ്‌ല ഇന്‍കോര്‍പ്പറേറ്റഡ് ഇന്ത്യയില്‍ നിയമനങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. 13 പേരെ അഭിമുഖത്തിന് ക്ഷണിച്ചതായി ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ പറയുന്നു. ഇലക്ട്രിക് കാര്‍ നിര്‍മ്മാതാവ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇലോണ്‍ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവ വികാസം.
ഇന്ത്യയിലെ ടെസ്‌ല യുടെ പദ്ധതികള്‍
ടെസ്‌ല ഇന്ത്യയില്‍ മൂന്ന് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുവെന്നും അതിലൊന്ന് ഗുജറാത്തിലും, രണ്ടാമത്തേത് ആന്ധ്രാപ്രദേശിലുമാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അതേസമയം മൂന്നാമത്തെ പ്‌ളാന്റ് എവിടെ സ്ഥാപിക്കണമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.
Also Read: സൗദി രാജകുമാരനോട് മാക്രോണ്‍ ഫോണ്‍ വിളിച്ച് അപേക്ഷിച്ചതെന്ത്?
ഇന്ത്യ-ടെസ്‌ല ബന്ധം
ഇന്ത്യയില്‍ വിദേശ കാറുകള്‍ക്കുള്ള ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം ടെസ്‌ലയുടെ ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍, 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ഉയര്‍ന്ന നിലവാരമുള്ള കാറുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അടുത്തിടെ ഇന്ത്യ 110 ശതമാനത്തില്‍ നിന്ന് 70ശതമാനമായി കുറച്ചിരുന്നു. 2070 ഓടെ ഡീകാര്‍ബണൈസ് ചെയ്ത് നെറ്റ്-സീറോ എമിഷന്‍ കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തോടൊപ്പം, ഇത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒരു വാഗ്ദാനമായ വിപണിയാക്കി മാറ്റുന്നു.
നിലവില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്ന രാജ്യമാണ് ഇന്ത്യ.
മാത്രമല്ല, ഇന്ത്യയിലെ വളരുന്ന മധ്യവര്‍ഗവും വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയും ടെസ്‌ലയെ ഒരു പ്രധാന വിപണിയാക്കി മാറ്റുന്നു. രാജ്യത്ത് വലിയ നിക്ഷേപങ്ങള്‍ നടത്തുന്നതിന് ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് കമ്പനി വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. പിന്നീട്, കുറഞ്ഞത് 41.5 ബില്യണ്‍ (500 മില്യണ്‍ ഡോളര്‍) നിക്ഷേപത്തോടെ പ്രാദേശിക ഉല്‍പാദന പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യന്‍ സര്‍ക്കാര്‍ കുറയ്ക്കുകയും ചെയ്തു.