മ​സ്ക​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ഇ​ന്ന് സ​ലാ​ല‌​യി​ൽ നടക്കും

ഓ​പ​ൺ​ഹൗ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കാവുന്നതാണ്

മ​സ്ക​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ഇ​ന്ന് സ​ലാ​ല‌​യി​ൽ നടക്കും
മ​സ്ക​റ്റ് ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ് ഇ​ന്ന് സ​ലാ​ല‌​യി​ൽ നടക്കും

മ​സ്ക​റ്റ്: മ​സ്ക​റ്റിലെ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച സ​ലാ​ല‌​യി​ൽ ന​ട​ക്കും. കോ​ൺ​സു​ലാ​ർ, ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ, പാ​സ്‌​പോ​ർ​ട്ട്, വി​സ, അ​റ്റ​സ്റ്റേ​ഷ​ൻ, തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ഇതിൽ ല​ഭ്യ​മാ​കും. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ​രി​സ​ര​ത്ത് രാ​വി​ലെ 8.30 മു​ത​ൽ വൈ​കി​ട്ട് 4.30 വ​രെ​യാ​ണ് ക്യാ​മ്പ് നടക്കുക.
സ​ലാ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ ക്യാ​മ്പി​ൽ കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താവുന്നതാണ്. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്ങി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഓ​പ​ൺ ഹൗ​സ് വൈ​കു​ന്നേ​രം 5.30മു​ത​ൽ രാ​ത്രി ഏ​ഴ് മ​ണി വ​രെ ന​ട​ക്കും.

Also Read: പ്രവാസികള്‍ക്ക് പുതിയ പാന്‍ കാര്‍ഡ് ലഭിക്കാനെന്താണ് വഴി?

ഈ ഓ​പ​ൺ​ഹൗ​സി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കാവുന്നതാണ്. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് എം​ബ​സി ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​റാ​യ 98282270, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് സ​ലാ​ല ന​മ്പ​ർ 91491027 / 23235600 എ​ന്നി​വ​യി​ൽ ബ​ന്ധ​പ്പെ​ടാം.

Top