3 വയസ്സുകാരിയുടെ കൊലപാതകം: മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ചെങ്ങമനാട് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്

3 വയസ്സുകാരിയുടെ കൊലപാതകം: മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി
3 വയസ്സുകാരിയുടെ കൊലപാതകം: മാതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: എറണാകുളം മൂഴിക്കുളത്ത്  3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ മാതാവ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചെങ്ങമനാട് പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ചെങ്ങമനാട് പോലീസ് കേസിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊലപാതക വിവരം മറച്ചു വച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇന്നലെ കാണാതായ കുട്ടിയുടെ മൃതദേഹം പുലർച്ചെ മൂന്ന് മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിൽ നിന്ന് കുഞ്ഞിനെ താൻ പുഴയിലേക്ക് എറിഞ്ഞതാണെന്ന് അമ്മ സന്ധ്യ മൊഴി നൽകിയിട്ടുണ്ട്.

Share Email
Top