കരമന കൂടത്തില്‍ തറവാട്ട് കൊലപാതകം! വിദേശത്തുള്ള സാജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; കൂടുതല്‍ അറസ്റ്റിന് സാധ്യത

കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വിദേശത്തുള്ള സാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു

കരമന കൂടത്തില്‍ തറവാട്ട് കൊലപാതകം! വിദേശത്തുള്ള സാജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; കൂടുതല്‍ അറസ്റ്റിന് സാധ്യത
കരമന കൂടത്തില്‍ തറവാട്ട് കൊലപാതകം! വിദേശത്തുള്ള സാജുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; കൂടുതല്‍ അറസ്റ്റിന് സാധ്യത

തിരുവനന്തപുരം: കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരുടെ കൊലപാതക കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ക്കൊപ്പം കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വിദേശത്തുള്ള സാജുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു വിട്ടയച്ചു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് നടപടി. രവീന്ദ്രന്‍ നായരുടെ അറസ്റ്റിന് മുന്‍പായിരുന്നു ഈ ചോദ്യം ചെയ്യല്‍.

ജയമാധവന്‍ നായരുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചത് സാജുവും മറ്റൊരു പ്രതിയായ അനിലും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇതിനുപുറമേ, രവീന്ദ്രന്‍ നായര്‍ ജയമാധവന്റെ തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: പ്രണയാഭ്യർത്ഥനയും തർക്കവും അവസാനിച്ചത് കൊലപാതകത്തിൽ; ഇടുക്കി പാംബ്ലയിൽ യുവതിയെ കഴുത്തുഞെരിച്ചു കൊന്ന് കത്തിച്ചു, ആൺസുഹൃത്ത് അറസ്റ്റിൽ

കോടികളുടെ സ്വത്തുമായി ബന്ധപ്പെട്ട ദുരൂഹതകളും കൂടത്തില്‍ തറവാട്ടിലെ മറ്റ് മരണങ്ങളും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റഡിയിലെടുത്ത രവീന്ദ്രന്‍ നായരെ വീണ്ടും ചോദ്യം ചെയ്ത ശേഷമാകും സാജുവിന്റെ പങ്കിനെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക. സാജുവിന്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിച്ച് വരികയാണ്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് സാജുവിന്റെ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന. കൂടത്തില്‍ തറവാട്ടിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് ക്രൈംബ്രാഞ്ച്.

Share Email
Top