വ്യാപാര മുദ്രാ ലംഘന കേസിലെ വിലക്ക് മറികടന്ന പതഞ്ജലിക്ക് 50 ലക്ഷം പിഴ വിധിച്ച് മുംബൈ ഹൈക്കോടതി

വ്യാപാര മുദ്രാ ലംഘന കേസിലെ വിലക്ക് മറികടന്ന പതഞ്ജലിക്ക് 50 ലക്ഷം പിഴ വിധിച്ച് മുംബൈ ഹൈക്കോടതി

മുംബൈ: വ്യാപാര മുദ്രാ ലംഘന കേസുമായി ബന്ധപ്പെട്ട കര്‍പ്പൂര നിര്‍മാണങ്ങള്‍ വില്‍ക്കുന്നതിലെ വിലക്ക് മറികടന്നതിന് പതഞ്ജലി ആയുര്‍വേദിന് 50 ലക്ഷം രൂപ പിഴ വിധിച്ച് ബോംബെ ഹൈക്കോടതി. 2023ലെ ഇടക്കാല ഉത്തരവ് ലംഘിച്ചതിനാണ് ജസ്റ്റിസ് ആര്‍.ഐ ചഗ്ലയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

2023 ഓഗസ്റ്റില്‍ പുറപ്പെടിവിച്ച നിരോധന ഉത്തരവിന് ശേഷം കര്‍പ്പൂര ഉല്‍പനങ്ങള്‍ വിതരണം ചെയ്യുന്നതായി പതഞ്ജലി ജൂണില്‍ സമ്മതിച്ചതായി കോടതി നിരീക്ഷിച്ചു. പതഞ്ജലിയുടെ നിരോധന ഉത്തരവിന്റെ തുടര്‍ച്ചയായ ലംഘനം കോടതിക്ക് സഹിക്കാനാവില്ലെന്നും ജസ്റ്റിസ് ചഗ്ല ഉത്തരവില്‍ പറഞ്ഞു.

തങ്ങളുടെ കര്‍പ്പൂര ഉല്‍പന്നങ്ങളുടെ പകര്‍പ്പവകാശ ലംഘനം ആരോപിച്ച് പതഞ്ജലി ആയുര്‍വേദത്തിനെതിരെ മംഗളം ഓര്‍ഗാനിക്സ് നല്‍കിയ കേസിലായിരുന്നു ഉത്തരവ്. കേസ് ജൂലൈ 19ലേക്ക് മാറ്റി.

Top