മുംബൈ ആരാധകര്‍ ഗെയിം ചെയ്ഞ്ചറെ മിസ് ചെയുന്നു: സുനില്‍ ഗാവസ്‌കര്‍

മുംബൈ ആരാധകര്‍ ഗെയിം ചെയ്ഞ്ചറെ മിസ് ചെയുന്നു: സുനില്‍ ഗാവസ്‌കര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയപ്പെട്ടത് ആരാധകരെ നിരാശരാക്കി. രാജസ്ഥാനെതിരായ മത്സരത്തില്‍ മുംബൈ തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. തിലക് വര്‍മ്മയും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നാലെ മുംബൈ ആരാധകര്‍ ഗെയിം ചെയ്ഞ്ചറെ മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം സുനില്‍ ഗാവസ്‌കര്‍.

അതിനിടെ തോല്‍വി തുടരുന്നതില്‍ മുംബൈ നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ ആരാധകരോഷം തുടരുകയാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്ററായ ടിം ഡേവിഡിന് മുമ്പ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ പീയൂഷ് ചൗളയെ ക്രീസിലേക്ക് അയച്ചത് വിവാദമായി. മത്സരത്തിലുടനീളം ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് നേരെ ആരാധകര്‍ കൂവുകയും ചെയ്തിരുന്നു.

മുംബൈ ഇന്ത്യന്‍സ് നിരയില്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിന് ബാറ്റ് ചെയ്യാന്‍ കഴിയും. ടീമിന്റെ തകര്‍ച്ചയിലും ആക്രമണ ബാറ്റിംഗ് നടത്താന്‍ സൂര്യകുമാറിന് കഴിയും. പക്ഷേ നിര്‍ഭാഗ്യവശാല്‍ അയാള്‍ മുംബൈ നിരയിലില്ല. സൂര്യകുമാറിന്റെ തിരിച്ചുവരവിനായി ആ ടീം ഇപ്പോള്‍ ഏറെ ആഗ്രഹിക്കുന്നു. കാരണം ഏത് മത്സരത്തെയും മാറ്റിമറിക്കാന്‍ സൂര്യയ്ക്ക് കഴിയുമെന്ന് ഗാവസ്‌കര്‍ പ്രതികരിച്ചു.

Top