ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീ ഉയർന്ന ഉടൻ തന്നെ യാത്രക്കാരൻ ചാടി രക്ഷപ്പെടുകയായിരുന്നു

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട്: തൃത്താല കൂനംമൂച്ചി മുക്കൂട്ട റോഡിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീ ഉയർന്ന ഉടൻ തന്നെ യാത്രക്കാരൻ ചാടി രക്ഷപ്പെടുകയായിരുന്നു. തൃത്താല മണ്ണാരപറമ്പ് സ്വദേശിയായ അബൂബക്കർ ആണ് സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്നത്.

അതേസമയം, കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരുന്ന ടാക്സി ഇന്നോവ കാറിന് മുകളിലേക്ക് മരം വീണ് അപകടം. വ്യാഴാഴ്ച രാവിലെയുണ്ടായ ഈ സംഭവത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ ഏറ്റവും പിൻഭാഗത്തെ സീറ്റിന് മുകളിലേക്കാണ് മരം പതിച്ചത് എന്നതിനാൽ മാത്രമാണ് കാറിലുണ്ടായിരുന്നവർ വലിയൊരു ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Share Email
Top