ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ നീക്കം; നിതിന്‍ ഗഡ്കരി

ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ നീക്കം; നിതിന്‍ ഗഡ്കരി

ഹൈബ്രിഡ് കാറുകള്‍ക്കുള്ള ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുന്ന കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സൂചന നല്‍കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായും ഫ്ളെക്സ് എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 12 ശതമാനമായും കുറയ്ക്കാനുള്ള നിര്‍ദ്ദേശം ധനമന്ത്രാലയത്തിന് അയച്ചതായി ഗഡ്കരി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിലവിലുള്ള നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ ഹൈബ്രിഡ് വാഹനങ്ങളുടെ നികുതി കുറയ്ക്കാന്‍ സമ്മര്‍ദ്ദം നടത്തുന്ന സമയത്താണ് ഗഡ്കരി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയ പ്രമുഖ ഓട്ടോ കമ്പനികള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശുദ്ധമായ പെട്രോള്‍ അല്ലെങ്കില്‍ ശുദ്ധമായ ഡീസല്‍ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ മലിനീകരണം പുറന്തള്ളുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് കുറഞ്ഞ നികുതിക്ക് വേണമെന്ന് ഈ വാഹന നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് നിലവിലെ സ്ലാബില്‍ നിന്ന് 12 ശതമാനമായി നികുതി കുറയ്ക്കണമെന്ന് ഗഡ്കരി അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. നിലവില്‍, നാല് മീറ്ററിന് താഴെയുള്ള ഹൈബ്രിഡ് കാറുകള്‍ക്ക് 28 ശതമാനം ജിഎസ്ടിയും നാല് മീറ്ററില്‍ കൂടുതലുള്ള ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 43 ശതമാനവുമാണ് നികുതി.

Top