പ്രകൃതി അമ്മയാണ്, അത് ഓർമ്മവേണം

പ്രകൃതി അമ്മയാണ്, അത് ഓർമ്മവേണം
പ്രകൃതി അമ്മയാണ്, അത് ഓർമ്മവേണം

കേരളത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച വൻ ദുരന്തമാണ്, ചെമ്പ്ര കൊടുമുടിയുടെ താഴ്‌വാരത്ത് സ്ഥിതി ചെയ്യുന്ന, വയനാട് ചൂരൽമലയിൽ ഉണ്ടായിരിക്കുന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ എണ്ണം നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. 2019-ൽ ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയുടെ രണ്ട് കിലോമീറ്റർ അകലെയാണ് ഈ പരിസ്ഥിതി ലോല പ്രദേശം സ്ഥിതി ചെയ്യുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം |സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്.

പ്രകൃതി ഇങ്ങനെ കലിതുള്ളാൻ കാരണമെന്താണെന്ന് അന്വേഷിക്കുന്നവർ, ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിന് എന്തു പറ്റിയെന്നതും, ഈ ഘട്ടത്തിലെങ്കിലും ചിന്തിക്കുന്നത് നല്ലതാണ്. ഇനിയും വൻ ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ, ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുന്നത് തന്നെയാണ് നല്ലത്. പ്രകൃതിയെ മനുഷ്യർ മുറിവേൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രകൃതിയുടെ സ്വാഭാവികമായ ക്ഷോഭമായാണ്, പ്രകൃതി ദുരന്തങ്ങൾ പൊതുവായി വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തിൽ, പ്രകൃതി ദുരന്തം സംബന്ധിച്ച്, പ്രമുഖ സയൻ്റിസ്റ്റായ ടി.വി സജീവൻ വർഷങ്ങൾക്ക് മുൻപ് എക്സ്പ്രസ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൻ്റെ പ്രസക്തഭാഗങ്ങൾ പുതിയ സാഹചര്യത്തിൽ ഞങ്ങൾ വീണ്ടും സംപ്രേക്ഷണം ചെയ്യുകയാണ്, കാണുക . . .

Share Email
Top