പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും വെന്തുമരിച്ച നിലയിൽ! മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

ഈ മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ മുൻപ് വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്

പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും വെന്തുമരിച്ച നിലയിൽ! മരണത്തിൽ ദുരൂഹതയെന്ന് പോലീസ്
പരവൂരിൽ വീടിന് തീപിടിച്ച് അമ്മയും മകനും വെന്തുമരിച്ച നിലയിൽ! മരണത്തിൽ ദുരൂഹതയെന്ന് പോലീസ്

കൊല്ലം: പരവൂർ പുത്തൻകുളത്ത് വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു. പുത്തൻകുളം സ്വദേശിനി തങ്കമ്മ (96), മകൻ ശിവദാസൻ (70) എന്നിവരാണ് മരിച്ചത്. പുത്തൻകുളം സ്വദേശിനി തങ്കമ്മ, മകൻ ശിവദാസൻ എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. സംഭവത്തിൽ വ്യക്തമായ അസ്വാഭാവികതയുണ്ടെന്ന സംശയത്തിൽ പോലീസ് ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വീട്ടിൽനിന്ന് വൻതോതിൽ തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയെങ്കിലും, കനത്ത തീയും പുകയും കാരണം ആർക്കും വീടിനുള്ളിലേക്ക് കടക്കാൻ സാധിച്ചില്ല. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു. മകൾക്കൊപ്പമാണ് തങ്കമ്മ ഈ വീട്ടിൽ താമസിച്ചിരുന്നത്. എന്നാൽ ഇടയാടിയിലെ സ്വന്തം വീട്ടിൽനിന്ന് ശിവദാസൻ ഇന്ന് തങ്കമ്മയുടെ അടുത്തെത്തിയതായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

ALSO READ;കണ്ണടച്ചുതുറക്കുന്ന വേഗതയിൽ ലക്ഷ്യം തകർക്കും! ലോകത്തെ വിറപ്പിക്കുന്ന എസ്-400 മിസൈൽ

ഈ മരണത്തിൽ കടുത്ത ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെൻഷൻ തുകയെച്ചൊല്ലി അമ്മയും മകനും തമ്മിൽ മുൻപ് വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. പെൻഷൻ തർക്കവും പെട്ടെന്നുള്ള തീപിടിത്തവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്ന കോണിലാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്.

Share Email
Top