പറവൂർ: എംഡിഎംഎയുമായി കലൂർ സ്വദേശികളായ അമ്മയും മകനും ആലപ്പുഴ പറവൂരിൽ വെച്ച് പിടിയിലായി. സൗരവ് ജിത്ത്, ഇയാളുടെ അമ്മ സത്യ മോൾ എന്നിവരാണ് കാറിൽ സഞ്ചരിക്കുന്നതിനിടെ ഡാൻസാഫിന്റെ പിടിയിലായത്.
ഇരുവരും പറവൂർ സ്വദേശികളാണ്. നർക്കോട്ടിക് സെൽ മാസങ്ങളായി ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. 15 ചെറിയ കവറുകളിലായിട്ടാണ് ഇവർ എംഡിഎംഎ സൂക്ഷിച്ചിരുന്നത്.













