അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

അന്വേഷണ സംഘം പ്രതിയെ കണ്ടെത്താനായി ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കി

അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്
അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പിടികൂടാനാവാതെ പൊലീസ്

തൃശ്ശൂര്‍: പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പിടികൂടാനാവാതെ പൊലീസ്. അന്വേഷണ സംഘം പ്രതിയെ കണ്ടെത്താനായി ഇതരസംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപകമാക്കി. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ രമണി(74), മകള്‍ രേഖ(430 എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതിയും രേഖയുടെ രണ്ടാമത്തെ ഭര്‍ത്താവുമായ കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായുള്ള ശ്രമത്തിലാണ് പൊലീസ്. അതേസമയം ഗ്രൂപ്പുകളായി തിരിഞ്ഞാണ് പൊലീസ് സംഘം പ്രേംകുമാര്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം നടത്തുന്നത്.

Also Read: തീ അണയ്ക്കാനായില്ല; കപ്പലിലുള്ളത് അപകടകരമായ രാസവസ്തുക്കള്‍, മുന്നറിയിപ്പ് നൽകി

പൊലീസിന് ലഭിക്കുന്ന സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം സജീവമാണ്. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മികച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ കുറിച്ച് കൃത്യമായ സൂചന ഇത് വരെ പൊലീസിന് ലഭിച്ചിട്ടില്ല. മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളടക്കം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ആളാണ് പ്രേംകുമാര്‍. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാതെയാണ് പ്രേം കുമാര്‍ ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

Share Email
Top