കേരളത്തിൽ കാലവർഷം എത്തി! ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പരക്കെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

കാലവർഷം ഇന്ന് സംസ്ഥാനത്ത് എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന പ്രവചനത്തിന് പിന്നാലെ 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

കേരളത്തിൽ കാലവർഷം എത്തി! ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പരക്കെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
കേരളത്തിൽ കാലവർഷം എത്തി! ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, പരക്കെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവർഷം ഇന്ന് സംസ്ഥാനത്ത് എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന പ്രവചനത്തിന് പിന്നാലെ 14 ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 8 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Also Read: കിഫ്ബി വൻ ബാധ്യത; 21,000 കോടിയുടെ തിരിച്ചടവ് സർക്കാരിന്റെ തലയിൽ, ബജറ്റ് നിയന്ത്രണത്തിലാക്കണമെന്ന് ധവളപത്രം!

നാളെയും സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് പ്രവചനം. വടക്കൻ ജില്ലകളിലാണ് കൂടുതൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തെക്കൻ കേരള തീരത്തോട് ചേർന്ന്, തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് മഴ ശക്തമാകാൻ പ്രധാന കാരണം. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്. ലക്ഷദ്വീപ്, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലേക്കും കാലവർഷം വരും ദിവസങ്ങളിൽ കൂടുതൽ വ്യാപിക്കും.

Share Email
Top