കോഴിക്കോട്: മഹാകുംഭമേളയിലെ വൈറൽ താരം മോനി ഭോസ്‌ലെ എന്ന മൊണാലിസ കോഴിക്കോട് എത്തി. ബോബി ചെമ്മണ്ണൂരിനൊപ്പമാണ് കോഴിക്കോട്ടെത്തിയത്. ബോബിയുടെ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായാണ് മോണാലിസ കേരളത്തിൽ എത്തിയത്. സഹോദരനൊപ്പമാണ് മോനി എത്തിയത്. 15 ലക്ഷം രൂപയാണ് മോനി ഭോസ്‌ലെയെ കേരളത്തിലെത്തിക്കാനായി ബോബി ചെമ്മണൂർ നൽകിയതെന്നാണ് വിവരം. ചുവപ്പിൽ ഗോൾഡൻ വർക്കുള്ള ലഹങ്കയണിഞ്ഞ് അതിസുന്ദരിയായാണ് മൊണാലിസ എത്തിയത്.
വാലന്റൈൻസ് ഡേ സമ്മാനമായി ബോബി ചെമ്മണൂർ മോനി ഭോസ്‌ലെയുടെ കഴുത്തിൽ സ്വർണമാല അണിയിച്ചു കൊടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പതിനായിരം രൂപയ്ക്ക് കിട്ടുന്ന മാലയാണെന്നാണ് മൊണാലിസയ്ക്ക് മാല കൊടുത്തതിന് ശേഷം ബോബി പറഞ്ഞത്.
Also Read: പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരവും മൊണാലിസയെ തേടിയെത്തിയിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ‘ദ് ഡയറി ഓഫ് മണിപ്പുർ’ എന്ന ബോളിവുഡ് ചിത്രത്തിൽ പെൺകുട്ടി നായികയായി എത്തും. 21ലക്ഷം രൂപയ്ക്കാണ് സിനിമയുടെ കരാറിൽ മോണാലിസ ഒപ്പുവച്ചതെന്നാണ് റിപ്പോർട്ടുകൾ.