ഹ​ണി ട്രാ​പ്പി​ലൂ​ടെ യു​വാ​വി​ൽ ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തു; രണ്ട് പേർ അറസ്റ്റിൽ

ഡേറ്റിങ് ആ​പ്പ് വ​ഴി​യാ​ണ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത്

ഹ​ണി ട്രാ​പ്പി​ലൂ​ടെ യു​വാ​വി​ൽ ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തു; രണ്ട് പേർ അറസ്റ്റിൽ
ഹ​ണി ട്രാ​പ്പി​ലൂ​ടെ യു​വാ​വി​ൽ ​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തു; രണ്ട് പേർ അറസ്റ്റിൽ

അ​രീ​ക്കോ​ട്: ഹ​ണി ട്രാ​പ്പി​ലൂ​ടെ യു​വാ​വി​ൽ​ നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ രണ്ടുപേരെ അ​രീ​ക്കോ​ട് പോലീസ് അറസ്റ്റ് ചെയ്തു. ചെ​മ്പ്ര​ക്കാ​ട്ടൂ​ർ കു​ന്ന​ത്ത് വീ​ട്ടി​ൽ സ​ഹ​ദ് ബി​നു (24), കാ​നാ​ത്ത് കു​ണ്ടി​ൽ വീ​ട്ടി​ൽ വി​ള​യി​ൽ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ (24) എ​ന്നി​വ​രെ​യാ​ണ് അ​രീ​ക്കോ​ട് എ​സ് എ​ച്ച്.​ഒ വി. ​സി​ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡേറ്റിങ് ആ​പ്പ് വ​ഴി​യാ​ണ് പ്ര​തി​ക​ൾ പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. പ്രതികൾ പ​രാ​തി​ക്കാ​ര​നെ ക​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ബൈ​ക്കി​ൽ ക​യ​റ്റി മു​ണ്ടു​പ​റ​മ്പി​ലെ കോ​ളേ​ജി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​വെ​ച്ച് ഇ​രു​വ​രും യു​വാ​വി​നെ കെ​ട്ടി​യി​ട്ട് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി 50,000 രൂ​പ കൈക്കലാക്കുകയും ആയിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.

Share Email
Top