തമിഴ്നാട്: കോയമ്പത്തൂരിൽ സീനിയർ വിദ്യാർത്ഥിക്ക് ജൂനിയേഴ്സ് വിദ്യാർത്ഥികളുടെ ക്രൂരമർദനം. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എം എ വിദ്യാർത്ഥി ഹാദിക്കിനാണ് മർദനമേറ്റത്. പണം അപഹരിച്ചെന്ന് ആരോപിച്ചാണ് വിദ്യാർത്ഥിയെ മർദിച്ചത്.
ഹോസ്റ്റൽ മുറിയിൽ വെച്ച് വിദ്യാർത്ഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സീനിയർ വിദ്യാർത്ഥിയെ മർദിച്ച് മുട്ടിൽ നിർത്തി കൈ പൊക്കി മാപ്പ് പറയിപ്പിച്ചു. സംഭവത്തിൽ പതിമൂന്ന് ഒന്നാം വർഷ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.