‘മോൻ ടു മാൻ’! സനൂപ് സന്തോഷിന് പിറന്നാൾ ആശംസകളുമായി ജയസൂര്യ, പങ്കുവെച്ചത് ഹൃദയസ്പർശിയായ കുറിപ്പ്

ബാലതാരമായി അഭിനയിച്ച സനൂപിന്റെ പഴയ ചിത്രത്തിനൊപ്പം പുതിയ ചിത്രവും ചേർത്ത് 'മോൻ ടു മാൻ' എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ ആശംസ നേർന്നത്

‘മോൻ ടു മാൻ’! സനൂപ് സന്തോഷിന് പിറന്നാൾ ആശംസകളുമായി ജയസൂര്യ, പങ്കുവെച്ചത് ഹൃദയസ്പർശിയായ കുറിപ്പ്
‘മോൻ ടു മാൻ’! സനൂപ് സന്തോഷിന് പിറന്നാൾ ആശംസകളുമായി ജയസൂര്യ, പങ്കുവെച്ചത് ഹൃദയസ്പർശിയായ കുറിപ്പ്

ടൻ സനൂപ് സന്തോഷിന്റെ പിറന്നാൾ ദിനത്തിൽ നടൻ ജയസൂര്യ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് ശ്രദ്ധേയമാകുന്നു. ബാലതാരമായി അഭിനയിച്ച സനൂപിന്റെ പഴയ ചിത്രത്തിനൊപ്പം പുതിയ ചിത്രവും ചേർത്ത് ‘മോൻ ടു മാൻ’ എന്ന അടിക്കുറിപ്പോടെയാണ് ജയസൂര്യ ആശംസ നേർന്നത്. ‘ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ’ എന്ന സിനിമയിൽ ജയസൂര്യയുടെ മകനായി അഭിനയിച്ച സനൂപ് സന്തോഷ്, ഇപ്പോൾ ബിഗ് ബജറ്റ് ചിത്രമായ ‘കത്തനാരി’ലും അദ്ദേഹത്തോടൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സനൂപ് സന്തോഷിന് ആശംസകൾ നേർന്ന് ജയസൂര്യ പങ്കുവെച്ച കുറിപ്പിൽ, “മോൻ ടു മാൻ, സനു, നീ അവിശ്വസനീയമായ നടനാണ്. ‘കത്തനാർ’ നിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സ്നേഹം മാത്രം” എന്ന് രേഖപ്പെടുത്തി. നടി സനൂഷയുടെ സഹോദരൻ എന്ന നിലയിൽ വെള്ളിത്തിരയിൽ എത്തുന്നതിന് മുൻപേ മലയാളികൾക്ക് സുപരിചിതനായിരുന്നു സനൂപ്. 2013-ൽ പുറത്തിറങ്ങിയ ‘ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ’ എന്ന ചിത്രത്തിലെ റയാൻ ഫിലിപ്പ് എന്ന കഥാപാത്രത്തിലൂടെയാണ് ബാലതാരമായ സനൂപ് ശ്രദ്ധേയനായത്.

Share Email
Top