മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് സഹായിച്ചത് അമ്മ, ആ ഒരു നിമിഷത്തില്‍ എന്റെ ജീവിതം മാറി; എ ആര്‍ റഹ്‌മാന്‍

മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് സഹായിച്ചത് അമ്മ, ആ ഒരു നിമിഷത്തില്‍ എന്റെ ജീവിതം മാറി; എ ആര്‍ റഹ്‌മാന്‍

മ്യൂസിക് സ്റ്റുഡിയോ സ്ഥാപിക്കുന്ന സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താന്‍ കടന്നുപോയതെന്ന് വെളിപ്പെടുത്തി എ.ആര്‍ റഹ്‌മാന്‍. ആ സമയത്ത് തന്നെ സഹായിച്ചത് അമ്മ കരീമ ബീഗം ആണെന്നും എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു. നെറ്റ്ഫ്‌ലിക്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘ഞാന്‍ സ്റ്റുഡിയോ നിര്‍മിക്കുന്ന സമയത്ത് ഒരു ആംപ്ലിഫയര്‍ വാങ്ങാന്‍ പോലുമുള്ള പണം എന്റെ പക്കല്‍ ഇല്ലായിരുന്നു. അലമാരയും കാര്‍പ്പറ്റും മാത്രമുണ്ടായിരുന്ന ഒരു എസി മുറിയായിരുന്നു അത്. സംഗീത ഉപകരണങ്ങളൊന്നും സ്റ്റുഡിയോയില്‍ ഇല്ലായിരുന്നു. ഒന്നും വാങ്ങാന്‍ പണമില്ലാതെ നിരാശനായി ഞാന്‍ അവിടെ ഇരുന്നു. പണയം വെയ്ക്കാന്‍ എന്റെ അമ്മ അവരുടെ സ്വര്‍ണാഭരണങ്ങള്‍ എനിക്ക് തന്നു. അതിന് ശേഷമാണ് ആദ്യത്തെ റെക്കോര്‍ഡര്‍ വാങ്ങുന്നത്. അപ്പോള്‍ എനിക്ക് കരുത്ത് തോന്നി. എനിക്ക് എന്റെ ഭാവി കാണാന്‍ കഴിഞ്ഞു, ആ ഒരു നിമിഷത്തില്‍ എന്റെ ജീവിതം മാറി’. എ.ആര്‍ റഹ്‌മാന്‍ പറഞ്ഞു.

മുന്‍പും അമ്മയെക്കുറിച്ച് എ.ആര്‍ റഹ്‌മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പണ്ട് തനിക്ക് ചെറുപ്പത്തില്‍ ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്നതായും അമ്മ കരീമ ബീഗത്തിന്റെ ഉപദേശമാണ് അതില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയതെന്നും എ.ആര്‍. റഹ്‌മാന്‍ പറഞ്ഞിട്ടുണ്ട്. 2020 ഡിസംബറിലാണ് എ.ആര്‍ റഹ്‌മാന്റെ അമ്മ കരീമ ബീഗം അന്തരിച്ചത്.

Top