‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’; മോഹൻലാലിനൊപ്പം ശോഭന; പുതിയ പോസ്റ്റർ

ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്

‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’; മോഹൻലാലിനൊപ്പം ശോഭന; പുതിയ പോസ്റ്റർ
‘എവർഗ്രീൻ കോംബോ ഈസ് ബാക്ക്’; മോഹൻലാലിനൊപ്പം ശോഭന; പുതിയ പോസ്റ്റർ

ലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ കരിയറിലെ 360മത്തെ സിനമയാണ് ‘തുടരും’. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറക്കാര്‍.

ചിത്രത്തില്‍ ജോഡികളായി എത്തുന്ന ശോഭനയുടെയും മോഹന്‍ലാലിന്റെയും പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എവര്‍ഗ്രീന്‍ കോംബോ എന്നും മറ്റും അഭിസംബോധന ചെയ്ത് ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്.

Also Read: പകർപ്പവകാശലംഘനമുണ്ടായിട്ടില്ല, ദൃശ്യങ്ങൾ സ്വകാര്യ ലൈബ്രറിയിലേത്; മറുപടി നല്‍കി നയൻതാരയുടെ അഭിഭാഷകൻ

നേരത്തെ ചിത്രത്തിനായുള്ള ഡബ്ബിംഗ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കി എന്ന അപ്‌ഡേറ്റുമായി ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ചിരുന്നു.പല ഷെഡ്യൂളുകളായി നടന്ന 99 ദിവസത്തെ ചിത്രീകരണമാണ് തുടരും എന്ന സിനിമയ്ക്കായി നടന്നത്. രജപുത്രയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്‌സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം.

Thudarum” poster
Top