‘ഡിന്നര്‍ മാത്രം മതിയോ ബ്രേക്ക് ഫാസ്റ്റ് കൂടെ ആയാലോ’; ഷാരൂഖ് ഖാനെ വസതിയിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

‘ഡിന്നര്‍ മാത്രം മതിയോ ബ്രേക്ക് ഫാസ്റ്റ് കൂടെ ആയാലോ’; ഷാരൂഖ് ഖാനെ വസതിയിലേക്ക് ക്ഷണിച്ച് മോഹന്‍ലാല്‍

വാന്‍ സിനിമയില്‍ ഷാരൂഖ് ഖാന്‍ ആടിത്തകര്‍ത്ത ‘സിന്ദാ ബന്ദാ’ ഗാനത്തിന് നടന്‍ മോഹന്‍ലാല്‍ ചുവടുകള്‍ തീര്‍ത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയിരുന്നു. ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് ഷാരൂഖ് ഖാന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഈ ഗാനം എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാക്കിയ മോഹന്‍ലാല്‍ സാറിന് ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പകുതിയെങ്കിലും നന്നായി ചെയ്‌തെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ച് പോകുകയാണ്. വീട്ടില്‍ ഒന്നിച്ചുള്ള അത്താഴത്തിനായി കാത്തിരിക്കുകയാണ്,’ എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് ഷാരൂഖ് ഖാന്‍ കുറിച്ചത്.

എന്നാല്‍ ഇതിന് മറുപടി എന്നരീതിയില്‍ മോഹന്‍ലാലും എക്‌സില്‍ പോസ്റ്റുമായെത്തി. നിങ്ങളെ പോലെ അത് ആര്‍ക്കും ചെയ്യാന്‍ ആകില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. കൂടാതെ അത്താഴം മാത്രമതിയോ പ്രഭാത ഭക്ഷണം കൂടിയായലോ എന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. പ്രിയ ഷാരുഖ്, താങ്കളെപ്പോലെ മറ്റാര്‍ക്കും ചെയ്യാന്‍ കഴിയില്ല. അനുകരണം പോലും അസാധ്യമാകും വിധം നിങ്ങളെപ്പോഴും സ്വന്തം ശൈലിയില്‍ ശരിക്കും ജീവിക്കുന്ന വ്യക്തിയാണ്. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഡിന്നര്‍ മാത്രം മതിയോ പ്രാതലിലും നമുക്കൊരു ‘സിന്ദാ ബന്ദാ’ വേണ്ടേ” എന്നാണ് ഷാരൂഖിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ എക്സില്‍ കുറിച്ചത്.

ഉടന്‍ തന്നെ എസ്ആര്‍കെ മറുപടിയും നല്‍കി എവിടെ വെച്ച് വേണം എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി. മോഹന്‍ലാലിന്റെ വസതിയില്‍ വെച്ച് കൂടിക്കാഴ്ച നടത്താമെന്നായിരുന്നു താരത്തിന്റെ എക്‌സ് പോസ്റ്റ്. എന്റെ വസതി ആതിഥ്യം വഹിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു മോഹന്‍ലാലിന്റെ എക്‌സ് പോസ്റ്റ്. ഇരുവരുടെയും ട്വീറ്റുകള്‍ ആരാധകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Top