റെക്കോർഡുകൾ കടപുഴക്കി മോഹൻലാൽ; ‘തുടരും’, ‘എമ്പുരാൻ’ ചിത്രങ്ങളെ മറികടന്ന് ‘ദൃശ്യം 3’!

ബോളിവുഡ് ചിത്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിൽ 67 രാജ്യങ്ങളിലാണ് ദൃശ്യം 3 റിലീസ് ചെയ്തത്

റെക്കോർഡുകൾ കടപുഴക്കി മോഹൻലാൽ; ‘തുടരും’, ‘എമ്പുരാൻ’ ചിത്രങ്ങളെ മറികടന്ന് ‘ദൃശ്യം 3’!
റെക്കോർഡുകൾ കടപുഴക്കി മോഹൻലാൽ; ‘തുടരും’, ‘എമ്പുരാൻ’ ചിത്രങ്ങളെ മറികടന്ന് ‘ദൃശ്യം 3’!

ലയാള സിനിമയിലെ അനിഷേധ്യനായ ക്രൗഡ് പുള്ളർ താൻ തന്നെയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് മോഹൻലാൽ. ആരാധകർ ആവേശത്തോടെ കാത്തിരുന്ന ‘ദൃശ്യം 3’ ആദ്യ ദിനം തന്നെ ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21-ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ ബുക്കിംഗ് റെക്കോർഡുകൾ എല്ലാം തകർത്തെറിഞ്ഞു.

പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ‘ബുക്ക് മൈ ഷോ’ വഴി ആദ്യ ദിനം ഏറ്റവുമധികം ടിക്കറ്റുകൾ വിറ്റ മലയാള ചിത്രം എന്ന നേട്ടം ദൃശ്യം 3 സ്വന്തമാക്കി. തന്റെ തന്നെ സിനിമകളുടെ പേരിലുണ്ടായിരുന്ന റെക്കോർഡുകളാണ് ലാലേട്ടൻ തിരുത്തിക്കുറിച്ചത്. തുടരും റിലീസ് ദിനത്തില്‍ 4.19 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരുന്നതെങ്കില്‍ ദൃശ്യം 3 അതിനെ മറികടന്ന് ബുക്ക് മൈ ഷോയിലൂടെ ഇന്നലെ വിറ്റത് 5.87 ലക്ഷം ടിക്കറ്റുകളാണ്. 3.81 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍ ആദ്യ ദിനം വിറ്റിരുന്നത്.

Also Read: ലാലേട്ടൻ@66! ആരാധകർക്കായി 115 ചിത്രങ്ങളുമായി ജിയോ ഹോട്ട്സ്റ്റാർ ഫിലിം ഫെസ്റ്റിവൽ!

ബോളിവുഡ് ചിത്രങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിൽ 67 രാജ്യങ്ങളിലാണ് ദൃശ്യം 3 റിലീസ് ചെയ്തത്. റിലീസിന് 11 ദിവസം മുമ്പ് തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ആദ്യ ഷോകൾക്ക് പിന്നാലെ മികച്ച അഭിപ്രായം പുറത്തുവന്നതോടെ ടിക്കറ്റ് വില്പനയിൽ വൻ വർധനവുണ്ടായി. ഒരു ഘട്ടത്തിൽ മണിക്കൂറിൽ 41,000 ടിക്കറ്റുകൾ വരെ വിറ്റഴിക്കപ്പെട്ടു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

Share Email
Top