കൊല്‍ക്കത്ത: രാജ്യത്തെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ മോഹന്‍ ഭാഗവത്. ആര്‍എസ്എസിനെ മനസിലാക്കാന്‍ സമയമെടുക്കും. ആളുകള്‍ സംഘടനയെ ദൂരെ നിന്ന് മനസിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് തെറ്റുകളും തെറ്റിദ്ധാരണകളും ഉണ്ടാകുന്നത്. സംഘവുമായി അടുത്ത ബന്ധം പുലര്‍ത്തണം. ബര്‍ധമാനിലെ സായ് ഗ്രൗണ്ടില്‍ നടന്ന ആര്‍എസ്എസ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
”ഞങ്ങള്‍ എന്തിനാണ് ഹിന്ദു സമൂഹത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആളുകള്‍ പലപ്പോഴും ചോദിക്കുന്നു. രാജ്യത്തിന്റെ ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണെന്നാണ് എന്റെ ഉത്തരം. ഭാരതത്തിന് അതിന്റെ അന്തര്‍ലീനമായ സ്വഭാവമുണ്ട്. ഈ പ്രകൃതിയുമായി യോജിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നിയവരാണ് സ്വന്തം രാജ്യങ്ങള്‍ സൃഷ്ടിച്ചത്.
Also Read:രാജ്യതലസ്ഥാനത്തെ ആര് നയിക്കും?ബിജെപി നിയമസഭാ കക്ഷിയോഗം നാളെ
അവശേഷിക്കുന്നവര്‍ ഭാരതത്തിന്റെ സത്ത നിലനില്‍ക്കണമെന്ന് ആഗ്രഹിച്ചു. എന്താണ് ഈ സത്ത? അതിന് 1947 ഓഗസ്റ്റ് 15നേക്കാള്‍ വളരെ പഴക്കമുണ്ട്. ലോകത്തിന്റെ വൈവിധ്യത്തെ ഉള്‍ക്കൊണ്ട് വിരാജിക്കുന്നത് ഹിന്ദു സമൂഹമാണ്. ഈ പ്രകൃതി ലോകത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ചു മുന്നോട്ട് പോകുന്നു. ഒരിക്കലും മാറാത്ത ഒരു ശാശ്വത സത്യമാണ് അത്” മോഹന്‍ ഭാഗവത് പറഞ്ഞു.
”സംഘം എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ? ഈ ചോദ്യത്തിന് ഒരു വാചകത്തില്‍ ഉത്തരം നല്‍കണമെങ്കില്‍, ഹിന്ദു സമൂഹത്തെ മുഴുവന്‍ ഒന്നിപ്പിക്കാന്‍ സംഘത്തിന് താല്‍പര്യമുണ്ട്. ഹിന്ദു സമൂഹത്തെ എന്തിന് ഒരുമിപ്പിക്കണം? കാരണം ഈ രാജ്യത്ത് ഉത്തരവാദിത്തമുള്ള സമൂഹം ഹിന്ദു സമൂഹമാണ്. ഇന്ത്യയില്‍ ആരും ചക്രവര്‍ത്തിമാരെയും മഹാരാജാക്കന്മാരെയും ഓര്‍ക്കുന്നില്ല. പകരം 14 വര്‍ഷം വനവാസത്തിനു പോയ ഒരു രാജാവിനെ ഓര്‍ക്കുന്നു.” മോഹന്‍ ഭാഗവത് പറഞ്ഞു.