ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെയും സൈന്യത്തെയും അഭിനന്ദിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പാകിസ്ഥാനുള്ളിലെ ആക്രമണങ്ങള്‍ അനിവാര്യമാണ്. സൈനിക നടപടികളെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ എന്നിവര്‍ പറഞ്ഞു. രാജ്യം മുഴുവന്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനം പൂര്‍ണമായും അനുസരിക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Also Read: മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള മുഖാമുഖം നാളെ കോഴിക്കോട് നടക്കും
അതെ സമയം കോണ്‍ഗ്രസ് രാജ്യവ്യാപകമായി സൈന്യത്തിന് പിന്തുണയുമായി ‘തിരങ്ക’യാത്ര നടത്തി. കര്‍ണ്ണാകടത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. തെലങ്കാനയില്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. രാജ്യത്തിന് നേരെയുള്ള ഭീകരാക്രമണത്തിന് അയല്‍രാജ്യം പിന്തുണ നല്‍കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും പിണറായി വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യത്തിന് തമിഴ്‌നാട് സക്കാരിന്റെ സല്യൂട്ട് അര്‍പ്പിക്കുന്നുവെന്നും സൈനികര്‍ക്ക് പിന്നില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിലിനും അറിയിച്ചു. ഇന്ന് ചെന്നൈയില്‍ മഹാറാലിക്കും സ്റ്റാലിന്‍ ആഹ്വാനം നല്‍കി. വൈകീട്ട് അഞ്ചിന് ഡിജിപി ഓഫീസില്‍ നിന്ന് യുദ്ധ സ്മാരകത്തിലേക്കായിരിക്കും മാര്‍ച്ച് നടക്കുക.