ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം പിന്‍വലിക്കണം; മുഹമ്മദ് സിറാജ്

ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം പിന്‍വലിക്കണം; മുഹമ്മദ് സിറാജ്

ബെംഗളൂരു: ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സിറാജ്. ഇപ്പോള്‍ തന്നെ ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചിലാണ് പന്തെറിയുന്നത്. ബൗളര്‍മാര്‍ക്ക് അനുകൂലമായി ഒന്നും സംഭവിക്കുന്നില്ല. ഒരു ടീം 20 ഓവറില്‍ 250ലധികം റണ്‍സ് അടിക്കുന്നത് വല്ലപ്പോഴുമാണ്. എന്നാല്‍ ഈ ഐപിഎല്ലില്‍ അത് സാധാരണ സംഭവമായെന്നും സിറാജ് പ്രതികരിച്ചു.

മുമ്പ് രോഹിത് ശര്‍മ്മ, വസീം ജാഫര്‍ എന്നിവര്‍ ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രംഗത്തുവന്നിരുന്നു. ഓള്‍ റൗണ്ടറുമാരുടെ പ്രാധാന്യം എടുത്ത് കളയുന്നതാണ് ഇംപാക്ട് പ്ലെയര്‍ നിയമമെന്നാണ് രോഹിത് ശര്‍മ്മയുടെ വാക്കുകള്‍. ക്രിക്കറ്റ് 11 താരങ്ങളുടെ വിനോദമാണ്. 12 താരങ്ങളുടേതല്ല. ശിവം ദൂബെയ്ക്കും വാഷിംഗ്ടണ്‍ സുന്ദറിനും ബൗളിംഗിന് അവസരം ലഭിക്കുന്നില്ലെന്നും രോഹിത് പ്രതികരിച്ചു.

ഐപിഎല്‍ സീസണിന് മുമ്പെ ഇംപാക്ട് പ്ലെയര്‍ നിയമം എടുത്ത് കളയണമെന്നാവശ്യപ്പെട്ട് വസീം ജാഫര്‍ രംഗത്തെത്തിയിരുന്നു. ഓള്‍ റൗണ്ടര്‍മാരുടെ അവസരങ്ങള്‍ നിഷേധിക്കുകയാണ് ഇംപാക്ട് പ്ലെയര്‍ നിയമമെന്നായിരുന്നു വസീം ജാഫറിന്റെയും പ്രതികരണം.

Top